Entertainment

ഭയപ്പെടുത്താനായി ‘രാ’ വരുന്നു

“Manju”

മലയാളികള്‍ സോംബി ചിത്രങ്ങളുടെ ആരാധകരാണ്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. രാ എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായി ഹൊറര്‍ മൂഡിലുള്ളതായിരിക്കും. ചിത്രത്തിന്റെ സ്‌നീക് പീക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നൈറ്റ്ഫാള്‍ പാരനോയ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. ആരാധകരെ ചിരിപ്പിക്കുന്ന പാട്ട്, ഡാന്‍സ്, തമാശരംഗങ്ങള്‍ തുടങ്ങി ഒന്നും തന്നെ ചിത്രത്തില്‍ ഉണ്ടാകില്ല. പുറത്തു വന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്കും പ്രേക്ഷകരില്‍ ഭയം നിറക്കുന്നതാണ്.
തമിഴില്‍ ഹൊറര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

തമിഴില്‍ ബ്രഹ്മപുരി എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന സണ്ടാളകര്‍ എന്ന ത്രില്ലര്‍ ചിത്രവുമാണ് കിരണ്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രത്തിന്റെ രചന എസ്രയുടെ സഹരചയിതാവായ മനു ഗോപാലാണ് . ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കര്‍ ആണ് നിര്‍മ്മാണം.

Related Articles

Back to top button