KeralaLatestPalakkad

സ്നേഹത്തിനു വലംകൈ, വോട്ടിന് ഇടംകൈ; ഇവൾ കേരളത്തിന്റെ മരുമകൾ

“Manju”

പാലക്കാട്  : വോട്ടു ചോദിക്കും മുൻപു സ്ഥാനാർഥി ജ്യോതി ഇടംകൈ നെഞ്ചിൽ ചേർത്തുപിടിച്ചു നമസ്കാരം പറയും. സാരികൊണ്ടു പുതച്ച വലതുഭാഗത്തു കയ്യില്ല, സ്നേഹത്തിന്റെ ചെറിയ നൊമ്പരപ്പാടേയുള്ളൂ. അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാൻ വലംകൈ ത്യജിച്ച ഈ ഛത്തീസ്ഗഡുകാരി പിന്നീടു വികാസിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായി.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാർഥി ജ്യോതി കോയമ്പത്തൂർ എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പിൽ പി.വി. വികാസിന്റെ ഭാര്യയായി 2011 ലാണു കേരളത്തിലെത്തിയത്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.

ഛത്തീസ്ഗഡിലെ ദുർഗ് എന്ന പ്രദേശത്തുവച്ച് ടാങ്കർ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാൻ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയിൽപെട്ടു. ഇതറിയാതെ മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി.

സിഐഎസ്എഫ് ബൈലാഡിലാ ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതി പിന്നീട് വികാസിന്റെ ജീവിതസഖിയായി

Related Articles

Back to top button