AlappuzhaKeralaLatest

പമ്പാ നദിയിൽ വെള്ളപ്പൊക്ക ഭീഷണി

“Manju”

ആലപ്പുഴ • ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടർ എ.അലക്സാണ്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം കൂടി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 418 ക്യാംപുകളും കണ്ടെത്തി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വിലക്ക് എല്ലാത്തരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ജില്ലയിൽ നിന്നു മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ മടങ്ങി എത്തിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ഉറപ്പുവരുത്തണം. മടങ്ങിയെത്താതെ ആരെങ്കിലു ഉണ്ടെങ്കിൽ അവരുടെ വിവരം അടിയന്തരമായി ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ:1077, 0477 2238630, 04772236831.

പമ്പാ നദിയുടെ തീരത്തുള്ളവരും ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, ചെങ്ങന്നൂർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം. വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന പക്ഷം ഈ പ്രദേശങ്ങളിൽ കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ തയാറാക്കി മാറ്റി പാർപ്പിക്കും.

പൊതുസ്ഥലങ്ങളിൽ അപകട ഭീഷണിയുള്ള വലിയ ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കെഎസ്ഇബി., മേജർ മൈനർ ഇറിഗേഷൻ, ഫിഷറീസ് വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കാൻ നിർദേശം നൽകി. കെഎസ്ഇബി ഹരിപ്പാട് – 9496008509, ആലപ്പുഴ – 9496008419. ഇറിഗേഷൻ മേജർ 9447264088, മൈനർ 9961588821, ഫിഷറീസ് 0477 2251103. എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂം ആരംഭിച്ചു.

Related Articles

Back to top button