IndiaLatest

198 കോടി രൂപയുടെ വായ്‌പ തട്ടിപ്പ്‌; സഞ്‌ജയ്‌ ചന്ദ്രക്കെതിരെ സി.ബി.ഐ കേസ്‌

“Manju”

ഡല്‍ഹി: യൂണിടെക് കമ്പനി ഉടമ സഞ്ജയ് ചന്ദ്ര, സഹോദരന്‍ അജയ് ചന്ദ്ര എന്നിവര്‍ക്കെതിരെ 198 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തതിന് പിന്നാലെ സഞ്ജയ് ചന്ദ്രയുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

സി.ബി.ഐക്ക് പുറമേ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ഡല്‍ഹി പൊലീസും യൂണിടാക് ഉടമകള്‍ക്കെതിരെ കേസെടുത്തിരുന്നു. കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവില്‍ യൂണിടെക് മനപ്പൂര്‍വം മുടക്കം വരുത്തിയെന്നാണ് കേസ്.  2007 മുതല്‍ 2010 വരെയുളള കാലഘട്ടങ്ങളിലാണ് വായ്പ അടയ്ക്കാതിരുന്നത്.

വിവിധ നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് 29,800 പേരില്‍ നിന്നായി 14,270 കോടി രൂപ യൂണിടെക് ഉടമകള്‍ സമാഹരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 1745 കോടി രൂപ സൈപ്രസിലേക്ക് കടത്തിയതായും കണ്ടെത്തി. ഈ കേസില്‍ മൂന്ന് വര്‍ഷമായി ജയിലിലായിരുന്ന സഞ്ജയ് ചന്ദ്ര ജൂലൈയിലാണ് ജാമ്യത്തിലിറങ്ങിയത്. നേരത്തെ ടുജി സ്പെക്ട്രം അഴിമതിക്കേസിലും യൂണിടെക് ഉടമ സഞ്ജയ് ചന്ദ്രയെ പ്രതിചേര്‍ത്തിരുന്നു.

Related Articles

Back to top button