IndiaLatest

സ്വര്‍ണക്കടത്ത്: എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ലണ്ടനില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

പിടികൂടിയ എയര്‍ഇന്ത്യ ജീവനക്കാരനെ ചോദ്യം ചെയ്തതില്‍ നിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്പനി ജീവനക്കാരനെ പിടികൂടി. “എയര്‍ഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്പനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ വെള്ളി നിറത്തില്‍ പൊതിഞ്ഞ നാല് ‘കടലാസുകളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.

കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയില്‍ 72.47 ലക്ഷം രൂപ വില വരും. സ്വര്‍ണം പിടിച്ചെടുത്തതായും രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2020 ഡിസംബര്‍ മൂന്നിന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് 1.5 കിലോ സ്വര്‍ണം കടത്തിയതില്‍ മേല്‍പ്പറഞ്ഞ രണ്ട് വ്യക്തികള്‍ക്കും പങ്കുണ്ടെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും കസ്റ്റംസ് പറയുന്നു. ഡല്‍ഹി വിമാനത്താവളം വഴി 3.11 കിലോഗ്രാം (ഡിസംബര്‍ 3 ന് 1.5 കിലോഗ്രാം, ഞായറാഴ്ച 1.667 കിലോഗ്രാം) സ്വര്‍ണം കടത്തുന്നതില്‍ ഈ രണ്ടുപേര്‍ക്കും നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നും കസ്റ്റംസ് പറയുന്നു.

Related Articles

Back to top button