IndiaLatest

വികസനത്തിന് ‘പരിഷ്‌കാരങ്ങള്‍’ ആവശ്യം: പ്രധാനമന്ത്രി

“Manju”

ലക്‌നൗ: വികസനത്തിന് ‘പരിഷ്‌കാരങ്ങള്‍’ ആവശ്യമെന്ന് പ്രധാനമന്ത്രി . പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം അതിശക്തമാകുന്നതിനിടെയാണ് മോഡി തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങള്‍ ഇപ്പോള്‍ ഒരു ഭാരമായി മാറിയെന്നും ആഗ്ര മെട്രോ റെയില്‍ പ്രോജക്ടിന്റെ വിര്‍ഹ്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുന്നതിടെ പ്രധാനമന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാകില്ല.

മുന്‍പ് പരിഷ്‌കാരങ്ങളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ പരിഷ്‌കാരങ്ങളും വികസനവുമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button