KeralaLatest

സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പിന് ആരംഭം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം :സംസ്ഥാനത്ത് 5 ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തില്‍ എത്തും. കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാൻ സൗകര്യം . തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങും. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങും.

തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.

Related Articles

Back to top button