IndiaLatest

2020ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ ടിക്ടോക്ക്

“Manju”

സിന്ധുമോൾ. ആർ

2020ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനായി ടിക്ടോക്ക്. ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് ആപ്ലിക്കേഷനുകളില്‍ ഫെയ്‌സ്ബുക്ക് ആപ്പുകളാണ് കൂടുതലും. ടിക്ടോക്കിന് പിന്നിലായി ഫെയ്‌സബുക്കും മൂന്നാമതായി വാട്‌സാപ്പും ഇടം പിടിച്ചു. നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇന്‍സ്റ്റാഗ്രാമും ആറാം സ്ഥാനത്ത് ഫെയ്‌സ്ബുക്ക് മെസഞ്ചറും ഇടം നേടി. തൊട്ടുപിന്നാലെ ഗൂഗിള്‍ മീറ്റ്, സ്‌നാപ്ചാറ്റ്, ടെലഗ്രാം, ലൈക്കീ എന്നിവയാണുള്ളത്.

ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ട്രീമിങ് ആപ്പുകളുടെ ഉപയോഗത്തില്‍ 40 ശതമാനവും ഗെയിമിങ് ആപ്പുകളുടെ ഡൗണ്‍ലോഡില്‍ 35 ശതമാനവും വര്‍ധനവുണ്ടായി. ഫ്രീ ഫയര്‍ ആണ് 2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്ലിക്കേഷന്‍. ഇന്ത്യയില്‍ പബ്ജി നിരോധിക്കപ്പെട്ടതോടെ രണ്ട് സ്ഥാനം പിന്നോട്ട് പോയി.

2020-ല്‍ ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിന്റര്‍ ആണ് മുന്നില്‍. ടിക് ടോക്ക്, യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ടെന്‍സെന്റ് വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നിവ പിന്നാലെയുണ്ട്. പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്ക് ആണ് മുന്നില്‍.

Related Articles

Back to top button