IndiaKeralaLatest

കര്‍ഷക സമരം; ബ്രിട്ടീഷ് നടി ജമീല ജമീലിന് ഭീഷണി

“Manju”

ന്യൂഡൽഹി: രാജ്യത്തു തുടരുന്ന കർഷകപ്രക്ഷോഭത്തെ പിന്തുണച്ചത്തിന്റെ പേരിൽ ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗവധ ഭീഷണി. സമൂഹ മാധ്യമങ്ങളിലെ സ്വകാര്യ സന്ദേശങ്ങൾ വഴിയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളതെന്നു ജമീല പറയുന്നു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ജമീല പ്രതികരിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ കർഷകരെ കുറിച്ച് ഞാൻ നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാൽ ഓരോ വേളയിലും ഞാൻ ബലാത്സംഗവധ ഭീഷണികളുടെ നടുവിലാണ്. എനിക്ക് ഇത്തരം സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഞാനുമൊരു മനുഷ്യനാണ് എന്നോർക്കണം. എനിക്കും ഒരു പരിധിയുണ്ട്. ഇന്ത്യൻ കർഷകർക്കും അവരുടെ കൂടെ നിൽക്കുന്നവർക്കുമാണ് എന്റെ ഐക്യദാർഢ്യം’ , അവർ വ്യക്തമാക്കി.

ജനപ്രിയ നടിയായ ജമീല ജമീൽ ആക്ടിവിസ്റ്റും റേഡിയോ അവതാരകയുമാണ്. ഇന്ത്യൻ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനാണ് അവരുടെ നേരെ ബലാത്സംഗവധ ഭീഷണികൾ ഉയർന്നിട്ടുള്ളത്. ഇന്ത്യൻ വംശജനായ അലി ജമീലിന്റെയും പാക് വംശജയായ ഷീരീന്റെയും മകളാണ് ജമീല. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു.

 

Related Articles

Back to top button