വെള്ളറട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളറട പഞ്ചായത്ത്, 24 മണിക്കൂറും മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി സഞ്ചരിക്കുന്ന ക്ലിനിക്ക് ആരംഭിച്ചു . മൊബൈല്‍ വാഹനത്തില്‍ ഡോക്ടറുടെയും നഴ്സിന്റെയും സേവനവും ഓക്സിജനും വൈദ്യസഹായവും ലഭിക്കും. കോവിഡ് പോസിറ്റീവായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും രോഗികളുടെ സമ്പര്‍ക്കത്താല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പ്രാഥമിക ചികിത്സകള്‍ക്കായി ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഏറെ ഉപകാരപ്രദമാകുമെന്ന് അധികൃതര്‍ പറയുന്നു.സഞ്ചരിക്കുന്ന ക്ലിനിക്കിെന്റ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹന്‍ നിര്‍വഹിച്ചു. ക്ലിനിക്കിന്റെ സേവനത്തിനുളള നമ്പറുകള്‍ 9544933372, 9809690811, 8921843366.
Related Articles
Check Also
Close
-
പ്ലസ് ടു പരീക്ഷയില്‍ യു.എ.ഇയില്‍ 97.31 ശതമാനം വിജയംJuly 29, 2021 9:05 AM