IndiaLatest

കോവിഡ്​ ബാധിച്ച്‌​ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്ക്​​ ​ശമ്പള വാഗ്ദാനവുമായി​ റിലയന്‍സ്​

“Manju”

മുംബൈ: കോവിഡ്​ ബാധിച്ച്‌​ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്ക് ​ശമ്പള വാഗ്ദാനവുമായി​ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്​​ അടുത്ത അഞ്ചുവര്‍ഷത്തേക്ക്​ ശമ്പളം നല്‍കുമെന്നാണ്​ റിലയന്‍സ്​ പ്രഖ്യാപിച്ചിട്ടുള്ളത്​. കോവിഡ്​ സാഹചര്യത്തില്‍ റിലയന്‍സ്​ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ്​ പുതിയ പ്രഖ്യാപനവും.

നേരത്തെ, അടിയന്തിര സാഹചര്യങ്ങളിലുള്ള ജീവനക്കാര്‍ക്ക് മൂന്നുമാസത്തേക്ക്​ ശമ്പളം മുന്‍കൂറായി നല്‍കി സാമ്പത്തികമായും സഹായിച്ചിരുന്നു. കോവിഡ്​ ബാധിച്ച ജീവനക്കാര്‍ക്ക്​ അവധി അനുവദിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെയാണ് ജീവനക്കാര്‍ക്ക്​ അത്യാഹിതം സംഭവിച്ചാല്‍ കുടുംബത്തിന്​ സാമ്പത്തിക പിന്തുണ നല്‍കുകയും കുട്ടികളുടെ പഠന ചിലവ്​ ഏറ്റെടുക്കുകയും ചെയ്യുമെന്ന് റിലയന്‍സ് വ്യക്തമാക്കിയത്.

കോവിഡ് ബാധിച്ച്‌ മരണപ്പെടുന്ന ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെയുള്ള ട്യൂഷന്‍ ഫീസ്​, ഹോസ്റ്റല്‍ ഫീസ്​, പുസ്​തക ചിലവുകള്‍ എന്നിവ റിലയന്‍സ്​ ഫാമിലി സപ്പോര്‍ട്ട്​ ആന്‍ഡ്​ വെല്‍ഫെയര്‍ സ്​കീം നിര്‍വഹിക്കുമെന്നും, ആശ്രിതരുടെ ആശുപത്രി ചിലവുകള്‍ കമ്പനി വഹിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വാക്​സിനേഷനുള്ള നടപടികള്‍ റിലയന്‍സ്​ ആരംഭിച്ചിരുന്നു.

Related Articles

Back to top button