KeralaLatest

വാഹന വില അടുത്ത മാസം മുതല്‍ ഉയര്‍ന്നേക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത മാസം മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് നി‌ര്‍മാണ കമ്പനികള്‍. 2021 ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് നാല് നി‌ര്‍മാണ കമ്പനികൾ അറിയിച്ചത്. ലോക്ഡൗണിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത വര്‍ധിച്ചിരുന്നു. കമ്പനികളുടെ ഈ തീരുമാനം ഉപഭോക്തക്കളില്‍ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

മാരുതി സുസൂക്കി ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടര്‍, മഹേന്ദ്ര ആന്‍ഡ് മഹേന്ദ്ര തുടങ്ങിയ നാല് വാഹന നിര്‍മാണ കമ്പനികളാണ് അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിക്കാന്‍ (Price Hike) തയ്യറെടുത്ത് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. നി‌‍ര്‍മാണ ചെലവും ഉത്പനങ്ങളുടെ വില വര്‍ധനയുമാണ് കമ്പിനികളെ വില വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അതേസമയം ബജാജ് ഓട്ടോ ലിമിറ്റഡും റോയല്‍ എന്‍ഫീല്‍ഡും ഈ അടുത്തിടയായി അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

വില വര്‍ധന ഉപഭോക്തക്കളെ ബാധിക്കിമെങ്കിലും കഴി‍ഞ്ഞ് രണ്ട് വര്‍ഷങ്ങളിലായി വാഹന നിര്‍മാണ മേഖലയില്‍ വന്‍ ഇടിവായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം (Fiscal Year) തികച്ചും ഏറ്റവും കടുപ്പമേറിയതാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 2020 മുതല്‍ ബിഎസ് 6 ശ്രണികളായി വാഹനങ്ങളില്‍ 15% വരെയാണ് വില വര്‍ധിപ്പിച്ചത്. അതേസമയം നി‌‍ര്‍മാണ ഉത്പന്നങ്ങളായ ലോഹങ്ങളുടെ വില 31 ശതമാനമാണ് ജൂലൈ മുതല്‍ ഉയര്‍ന്നത്. ചെമ്പ്, ലെഡ്, അലൂമിനിയം, സിങ്ക് തുടങ്ങിയ ലോഹങ്ങള്‍ക്ക് 15 മുതല്‍ 35% വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്.

Related Articles

Back to top button