IndiaLatest

കൊവിഡിനെതിരായ പോരാട്ടം തുടരും : മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ;കൊറോണ മഹാമാരിക്കെതിരായ പോരാട്ടം തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .’ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ പോരാട്ടത്തില്‍ ഒരുമിച്ച്‌ നാം അസാധാരണമായ നിരവധി നാഴികക്കല്ലുകള്‍ നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
“കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യം അത്ഭുതപൂര്‍വമായ നേട്ടം കൈവരിച്ചു. ഇന്ന് രാജ്യത്ത് 31 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. തനിക്കും രണ്ട് ഡോസുകളും ലഭിച്ചു. ” അദ്ദേഹം പറഞ്ഞു. ” താന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. നൂറ് വയസ് പ്രായമുള്ള തന്റെ അമ്മ രണ്ട് വാക്‌സിനുകളും എടുത്തിട്ടുണ്ട് . വാക്സിന്‍ എടുക്കാനുള്ള മടി മറികടക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വാക്‌സിനുകളുമായി ബന്ധപ്പെട്ട കിംവദന്തികളൊന്നും ദയവായി വിശ്വസിക്കരുത്. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണം. ഒരു വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് സ്വന്തമായി കൊവിഡ് വാക്‌സിനുകള്‍ എപ്പോള്‍ ലഭിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ പരിപാടിയാണ് നമ്മുടേതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.“മഴ പെയ്യുമ്പോള്‍ അവ നമുക്ക് മാത്രമല്ല, വരുംതലമുറകള്‍ക്കും വേണ്ടിയെന്ന് ഓര്‍ക്കണം. ജല സംരക്ഷണം രാജ്യത്തിനുള്ള ഒരു സേവനമാണ്. ഇന്ത്യ ഫസ്റ്റ് എന്നതാകണം നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles

Back to top button