KeralaLatest

ഒടിടി പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും മലയാളം സിനിമ റിലീസ്

“Manju”

 

സിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത; മലയാള സിനിമകള്‍ക്ക് മാത്രമായി ഒരു  ഒടിടി പ്ലാറ്റ്ഫോം | General, Latest News, Mollywood, NEWS , direct ott  release, ott release

ശ്രീജ.എസ്

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്തു. 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ ലോഗോ ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിനു പിന്നില്‍.

ഒടിടി പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും മലയാളം സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാം.
പുതുവര്‍ഷം ജനുവരി 1നു പ്രൊഫ: പ്രൊഫ. സതീഷ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ പ്രൈം റീല്‍സിലെ ആദ്യ ചിത്രമായെത്തും.

Related Articles

Back to top button