KeralaLatest

സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം താളം തെറ്റുന്നു

“Manju”

food kit | മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ  കിറ്റ് വിതരണം ആരംഭിച്ചു... - Malayalivartha.com

ശ്രീജ.എസ്

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ സൗജന്യ കിറ്റ് വിതരണം പ്രഖ്യാപിച്ചത്. വിവാദ കൊടുങ്കാറ്റിനിടയിലും തദ്ദേശതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സി പി എമ്മിനെ ഒരുപരിധി വരെ സഹായിച്ചത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണ്.

എന്നാല്‍, സൗജന്യ കിറ്റ് വിതരണം താളം തെറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. 32.5 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സൗജന്യ കിറ്റ് വിതരണം ലഭ്യമാകാത്തത്. ആട്ട, വെളിച്ചെണ്ണ, കടല എന്നിവയുടെ ക്ഷാമം മൂലയാണ് കിറ്റ് വൈകുന്നതെന്നാണ് വിവരം.

സപ്ലൈകോ വഴി പിണറായി സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഓണക്കിറ്റിലെ 11 ഇനങ്ങളില്‍ എട്ടും ഭക്ഷ്യയോഗ്യമല്ലെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. സപ്ലൈകോ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

Related Articles

Back to top button