LatestMalappuram

മി​ണ്ടാ​പ്രാ​ണി​ക​ള്‍​ക്ക്​ ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സും സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും

“Manju”

നി​ല​മ്പൂ​ര്‍: വ​ല​യി​ല്‍ കു​ടു​ങ്ങി​യ വെ​ള്ളി​മൂ​ങ്ങ​ക്കും ക​ഴു​ത്തി​ല്‍ ക​മ്പി കു​രു​ങ്ങി​യ പൂ​ച്ച​ക്കും ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സും സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും.
നി​ല​മ്പൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഡോ. ​കാ​ജ ഹു​സൈ‍െന്‍റ വീ​ടിന്റെ മു​ക​ള്‍ നി​ല​യി​ല്‍ സ്ഥാ​പി​ച്ച വ​ല​യി​ല്‍ വെ​ള്ളി​മൂ​ങ്ങ കു​ടു​ങ്ങി​യ​താ​യു​ള്ള വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ അ​ങ്ങോ​ട്ട് പു​റ​പ്പെ​ട്ടു.
അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഒ.​കെ. അ​ശോ​ക‍‍െന്‍റ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ എം.​വി. അ​നൂ​പ്, പി. ​ഇ​ല്യാ​സ്, സി. ​വി​നോ​ദ്, ജി​മ്മി മൈ​ക്കി​ള്‍, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളാ​യ കെ.​എം. അ​ബ്​​ദു​ല്‍ മ​ജീ​ദ്, പി.​കെ. സെ​ഫീ​ര്‍ എ​ന്നി​വ​ര്‍ എ​ത്തി വ​ല മു​റി​ച്ച്‌ മൂ​ങ്ങ​യെ ര​ക്ഷ​പ്പെ​ടു​ത്തി.
ഉ​ട​ന്‍ ത​ന്നെ മ​റ്റൊ​രു കോ​ള്‍. ക​ഴു​ത്തി​ല്‍ ക​മ്ബി​ക്കു​രു​ക്കു​മാ​യി പൂ​ച്ച അ​ല​ഞ്ഞു​ന​ട​ക്കു​ന്നു. വ​ണ്ടൂ​ര്‍ കാ​പ്പി​ല്‍ അ​രി​പ്പ്മാ​ട് പ്ര​ദേ​ശ​ത്ത് സ്ഥ​ല​വാ​സി​യാ​യ കൊ​ട്ട​ങ്ങോ​ട​ന്‍ റ​ഹ്മ​ത്തു​ല്ല​യു​ടെ​താ​യി​രു​ന്നു കോ​ള്‍.
ഉ​ട​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍ പു​റ​പ്പെ​ട്ടു. കെ.​എം. അ​ബ്​​ദു​ല്‍ മ​ജീ​ദ്, പി.​കെ. സ​ഫീ​ര്‍, എം. ​മു​ഹ​മ്മ​ദ് റാ​ഷി​ഖ് എ​ന്നി​വ​രെ​ത്തി പൂ​ച്ച​യെ പി​ടി​കൂ​ടി. പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​ന്‍ വെ​ച്ച ക​മ്ബി​ക്കു​രു​ക്കി​ല്‍ ക​ഴു​ത്തു​മു​റു​കി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. ക​മ്ബി മു​റി​ച്ചു​മാ​റ്റി മു​റി​വി​ല്‍ മ​രു​ന്ന് വെ​ച്ചു​കെ​ട്ടി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​യി​രു​ന്നു സം​ഘ​ത്തിന്റെ മ​ട​ക്കം.

Related Articles

Check Also
Close
Back to top button