India

വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് പ്രശംസനീയം: പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

“Manju”

കൊറോണ വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് പ്രശംസനീയം: പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: കൊറോണ വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ലോകം കൊറോണയെ തുരത്താൻ ശ്രമിക്കുമ്പോൾ വാക്‌സിൻ ഉത്പാദനത്തിലെ ഇന്ത്യയുടെ കഴിവ് പ്രശംസനീയമാണ്. ശാസ്ത്ര പരീക്ഷണങ്ങളിലെ രാജ്യത്തെ മികവ് ആദരണീയമാണെന്നും ബിൽ ഗേറ്റ്‌സ് ട്വിറ്ററിൽ കുറിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയും ഇന്ത്യയെ പ്രശംസിച്ചെത്തിയിരുന്നു.

കൊറോണ വാക്‌സിൻ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ സഹകരണം അനിവാര്യമാണ്. ലോകത്താകമാനം വിതരണം ചെയ്യാനാകുന്ന വാക്‌സിൻ ഇന്ത്യയ്ക്ക് ഉത്പാദിപ്പിക്കാനാകുമെന്ന് ബിൽ ഗേറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

നിലവിൽ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്‌സിനും ഓക്‌സഫഡും ആസ്ട്രാസെനകയും സെറം ഇൻസ്റ്റിറ്റ്യട്ടും ചേർന്ന് നിർമ്മിക്കുന്ന കൊവിഷീൽഡും അടക്കം ആറ് വാക്‌സിനുകൾ നിലവിൽ ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഞയറാഴ്ചയാണ് ഡ്രഗ്‌സ് കൺട്രോളർ ആൻഡ് ജനറൽ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഓക്‌സ്ഫഡിന്റെ കൊവിഷീൽഡിനും ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയത്.

യുകെയിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യയിൽ രണ്ട് വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി നിർദ്ദേശിച്ചത്. വാക്‌സിൻ വിതരണം 13ന് ആരംഭിക്കുമെന്നാണ് സൂചന.

Related Articles

Back to top button