LatestThiruvananthapuram

വാസശ്രീ പദ്ധതി ഗുണഭോക്താക്കളുടെ യോഗം നടന്നു

“Manju”

ശാന്തിഗിരി: വാസശ്രീ പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം ഇന്നു വൈകുന്നേരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മാണിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹീറത്തുബിവി എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഏരിയ( റൂറൽ) പരിധിയിലെ ലൈഫ് പദ്ധതിയിൽ പേര് വന്നിട്ടുള്ളവരുടെ യോഗമാണ് നടന്നത്. ശാന്തിഗിരി ആശ്രമം പബ്ലിക് റിലേഷൻസ് അസിസ്റ്റൻഡ് ജനറൽ മാനേജർ എം പി പ്രമോദ്, ബ്രഹ്മചാരി ബിജു കെ,  ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം ഡെപ്യൂട്ടി ജനറൽ കൺവീനർ ശ്രീവാസ് ഏ, എസ്സ്റ്റേറ്റ് ആൻഡ് അസറ്റ്സ്  മാനേജർ ശ്രീകുമാർ എസ് , സ്റ്റാൻഡിങ് കൗൺസിലർ ലോ ഡിപ്പാർട്ട്മെന്റ അഡ്വക്കേറ്റ് ദേവദത്തൻ, എന്നിവർ സംസാരിച്ചു. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ( റൂറൽ)ഓഫീസ് സീനിയർ മാനേജർ ജ്യോതിനാഥ് കെപി നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button