KeralaLatest

ശമ്പളവും പെന്‍ഷനും 10 ശതമാനം വരെ കൂടാന്‍ സാധ്യത

“Manju”

ശ്രീജ.എസ്

പതിനൊന്നാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് ജനുവരി 31-ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ശമ്പളവും പെന്‍ഷനും 10 ശതമാനം വരെ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുന്‍കാലങ്ങളെക്കാള്‍ കുറവാണ് ഇത്തവണത്തെ ശമ്പള വര്‍ധനവ്. ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം നല്‍കിത്തുടങ്ങും. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഇതു പ്രഖ്യാപിക്കും.

2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെയായിരിക്കും പരിഷ്കരണം നടത്തുക. മുന്‍ കേന്ദ്ര സെക്രട്ടറി കെ. മോഹന്‍ദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് സാഹചര്യത്തിലും ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡി.എ കുടിശ്ശികയും വിതരണം ചെയ്യും. ഇതും ബജറ്റില്‍ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ശമ്പളപരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഇറങ്ങും. പത്താം ശമ്പളക്കമ്മിഷന്‍ 13 ശതമാനത്തോളം വര്‍ധനയാണു വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു.

Related Articles

Back to top button