InternationalLatest

ഇന്ത്യ രണ്ടിന് 98 റണ്‍സെന്ന നിലയില്‍; ജയിക്കാന്‍ വേണ്ടത് 309 റണ്‍സ്

“Manju”

ഇന്ത്യ രണ്ടിന് 98 റണ്‍സെന്ന നിലയിൽ; ജയിക്കാന്‍ വേണ്ടത് 309 റണ്‍സ് - Express  Kerala

ശ്രീജ.എസ്

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് .31 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്.


ഒന്‍പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാലു റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത്തിനെ കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. 98 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സായിരുന്നു രോഹിത് നേടിയത്. അവസാന ദിനം എട്ടു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യയ്ക്ക് 309 റണ്‍സ് കൂടി വേണം. നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ 407 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് നീട്ടിയത് .

Related Articles

Back to top button