International

ഒമാന്റെ രാജ്യാന്തര അതിര്‍ത്തികള്‍ ചൊവ്വാഴ്ച മുതൽ തുറക്കാന്‍ തീരുമാനിച്ചു.

“Manju”

ഒമാന്റെ  കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കാൻ  തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.ഒരാഴ്‍ചയായി അടച്ചിട്ടിരിക്കുന്ന അതിർത്തികൾ ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതലാണ് തുറക്കുക.ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ വ്യാപനം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ  പശ്ചാത്തലത്തിലായിരുന്നു അതിർത്തികൾ അടക്കാൻ  തീരുമാനിച്ചത്. ഒമാനിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് യാത്രക്ക് മുൻപ്  പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന പുനസ്ഥാപിച്ചിട്ടുമുണ്ട്.എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്.ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പി.സി.ആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആരോഗ്യ,  സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു .

Related Articles

Back to top button