Latest

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കും

“Manju”

സിന്ധുമോൾ. ആർ

ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് 50 ശതമാനം ഇളവ് നല്‍കുന്നത്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ കുറയ്ക്കുന്നതിനായാണ് സംസ്ഥാനം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുത വാഹനങ്ങള്‍ക്ക് മുന്ന് വര്‍ഷത്തെ നികുതി ഇളവ് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് ഒരുക്കുന്നതിനൊപ്പം ഈ വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യമായ ചാര്‍ജിങ്ങ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button