IndiaKeralaLatest

ഹിന്ദു മതത്തെ നവീകരിക്കുന്നതിൽ യുഗധർമ്മത്തിന്റെ പ്രസക്തി. എസ്.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ത്രിദിന കോണ്‍ക്ലേവ്

“Manju”

 

പോത്തന്‍കോട്: ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ എ ഹ്യൂമൻ വേൾഡ് ഓർഡർ, ശ്രീലങ്കയിലെ നാഗാനന്ദ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധ സ്റ്റഡീസ് എന്നിവയുമായി സഹകരിച്ച് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ ശിബിരം‍ സംഘടിപ്പിക്കുന്നു.

പ്രൊഫ. എസ്. ആർ. ഭട്ട്, സ്വാമി നവനന്മ ജ്ഞാന തപസ്വി എന്നിവര്‍ മുഖ്യ അവതാരകരാകും. മുഖ്യാതിഥിയായി പ്രൊഫ. ആർ സി സിൻഹയും വിശിഷ്ടാതിഥി ആയ ശ്രീ ധർമ്മനാരായൺ ജിയും പ്രൊഫ. ഗൌ തം പട്ടേൽ, പ്രൊഫ. ബൽറാം സിംഗും പേപ്പര്‍ പ്രസന്റേഷന്‍ നടത്തും. ജനുവരി 22, 23, 24 തീയതികളിലായി രണ്ട് സെഷനുകളായിട്ടാണ് പേപ്പര്‍ പ്രസന്റേഷനുകള്‍ നടക്കുന്നത്. രാവിലെ 9.00 മണിമുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം വൈകിട്ട് 5.00 മുതല്‍ രാത്രി 8.00 വരെയുമായിരിക്കും പ്രസന്റേഷനുകള്‍.

പ്രൊഫ. പന്നീർ സെൽവം, പ്രൊഫ. സെബാസ്റ്റ്യൻ വെലാസറി, പ്രൊഫ. ശ്രീകല എം നായർ, പ്രൊഫ. രാംനാഥ്, ശ്രീ.പ്രണവ് ഖുള്ളർ, പ്രൊഫ.രഘുനാഥ് ഘോഷ്, ഡോ. പ്രൊഫ.ദിപ്തി ത്രിപാഠി, പ്രൊഫ.കുതില, പ്രൊഫ.സുഭാഷ് ബ്രഹ്മ ഭട്ട്, ഡോ.സോമയാജുലു, പ്രൊഫ.ജി.എസ്. മൂർത്തി, ബ്രിഗേഡ്. രാജ്ബാദൂർ ശർമജി, പ്രൊഫ. കുമാർരത്നം, പ്രൊഫ.ബലഗണപതി, പ്രൊഫ.സുഷിം ദുബെ, പ്രൊഫ.രാജനി ജയറാം, ഡോ.ടി.പി.സി.സി കുമാർ, ഡോ.കെ.ആർ.എസ്. നിലേഷ് ഓക്ക്, പ്രൊഫ. ക്രിസ്റ്റഫർ ചാപ്പിൾ, പ്രൊഫ. ഡേവിഡ് ലോറൻസ്, പ്രൊഫ. സുമനപാല ഗാൽമംഗോദ, ശ്രീ കാർലോസ് ഗുസ്മാൻ, പ്രൊഫ. മോഹൻ ഖരേൽ.ശ്രീ.ഭാരത് ഗിരി തുടങ്ങിയവര്‍ വിഷയാധിഷ്ഠിതമായി പ്രസന്റേഷന്‍ നടത്തുന്നതായിരിക്കുമെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ.ഗോപിനാഥന്‍പിള്ള അറിയിച്ചു.

Related Articles

Back to top button