InternationalLatest

പാക് സർക്കാരിന് ആറ് ബില്യൺ ഡോളർ പിഴ ചുമത്തി ബ്രിട്ടീഷ് കോടതി

“Manju”

പാക് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പിടിച്ചെടുക്കാനും ഉത്തരവ്

ബ്രിട്ടൻ: പാക് സർക്കാരിന് ആറ് ബില്യൺ ഡോളർ പിഴ ചുമത്തി ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ കോടതി. അമേരിക്കയിലും ഫ്രാൻസിലുമുള്ള പാക് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

28 വർഷം മുമ്പ് പാകിസ്താൻ സർക്കാർ സ്വർണ്ണ ഖനന കമ്പനികളുമായി ഏർപ്പെട്ട കരാറിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ ശിക്ഷ. കോടിക്കണക്കിന് ഡോളർ സ്വർണം ലഭിച്ചപ്പോൾ പാക് സർക്കാർ തനി നിറം പുറത്തുകാട്ടി, കരാറിൽ നിന്ന് പിൻമാറി. ഇതിൻറെ ഭാഗമായാണ് ബ്രിട്ടീഷ് സർക്കാർ പാകിസ്താന് 5.9 ബില്യൺ ഡോളർ പിഴ ചുമത്തിയത്.

പാക്കിസ്താൻറെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൻറെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ റൂസ്‌വെൽറ്റ് ഹോട്ടലിന്റെയും പാരീസിലെ സ്‌ക്രിബ് ഹോട്ടലിന്റെയും വില കണക്കാക്കണമെന്നും കോടതി ഉത്തരവിട്ടു. പാക്കിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയാണ് ഇവ രണ്ടും. ഈ രണ്ട് സ്വത്തുക്കളുംബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ ആണ്  രജിസ്റ്റർ ചെയ്തത്.

2019 സ്വർണ്ണ ഖനിയുടെ ലൈസൻസ് റദ്ദാക്കിയതിന് ലോക ബാങ്ക് ട്രൈബ്യൂണൽ പാകിസ്താന് 5.9 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു .ഓസ്‌ട്രേലിയൻ, ചിലിയൻ ഖനന കമ്പനികളുമായിട്ടായിരുന്നു കരാർ. ലൈസൻസ് റദ്ദാക്കിയാൽ 8.5 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. 1993 ൽ പാകിസ്താനിലെ ബലൂചിസ്ഥാൻ സർക്കാരും ഓസ്‌ട്രേലിയൻ ഖനന കമ്പനിയായ ബ്രോക്കൺ ഹില്ലും തമ്മിലുള്ള റെക്കോ ഡിക്ക് ഖനിക്കായിരുന്നു ആദ്യ കരാർ.

ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വർണ്ണ, ചെമ്പ് കരുതൽ കമ്പനിയാണ് റെക്കോ ഡിക്ക് ഖനി. ബലൂചിസ്ഥാനിലെ ചാംഗി മരുഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ഖനി അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് പ്രതിവർഷം രണ്ട് ലക്ഷം ടൺ ചെമ്പും 2.5 ലക്ഷം ഔൺസ് സ്വർണവും വേർതിരിച്ചെടുക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

ഈ ഖനിവഴി പ്രതിവർഷം 3.64 ബില്യൺ ഡോളർ സമ്പാദ്യം ഉണ്ടാക്കുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 55 വർഷത്തേക്ക് ഈ ഖനിയിൽ നിന്ന് സ്വർണ്ണവും ചെമ്പും വേർതിരിച്ചെടുക്കാൻ കഴിയും, ഇതിന് 200 ബില്യൺ ഡോളർ ചിലവ് വരും. മൊത്തം ജിഡിപിയുടെ രണ്ട് ശതമാനമാണ് കോടതി പാകിസ്താന് ചുമത്തിയ പിഴ.

Related Articles

Back to top button