IndiaKeralaLatest

ചത്ത കാക്കകള്‍ക്ക് പക്ഷിപ്പനി; 26 വരെ ദില്ലിയില്‍ ചെങ്കോട്ട അടച്ചു

“Manju”

ന്യൂദല്‍ഹി:; ചരിത്രപ്രസിദ്ധമായ ചെങ്കോട്ട ജനവരി26 വരെ അടച്ചു.

കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളില്‍ നടത്തിയ പരിശോധനയില്‍ ഇവയ്ക്ക് എച്ച്‌5എന്‍1 മൂലം പക്ഷിപ്പനിയുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ചെങ്കോട്ട റിപ്പബ്ലിക് ദിനമായ ജനവരി 26 വരെ അടച്ചു.

ദില്ലി സര്‍ക്കാരിന്‍റെ മൃഗസംരക്ഷണവകുപ്പാണ് കാക്കളുടെ സാംപിള്‍ പഞ്ചാബിലെ ജലന്ധറിലുള്ള റീജ്യണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ പരിശോധനയ്ക്കയച്ചത്. ഇപ്പോള്‍ ഈ പ്രദേശത്ത് സാനിറ്റൈസേഷനും വൃത്തിയാക്കലും നടക്കുകയാണ്.

ദില്ലിയില്‍ പക്ഷെ കോഴികളുടെ വില്‍പനയോ ഇറച്ചിയുടെ ഉപഭോഗമോ നിരോധിച്ചിട്ടില്ല. ഇറച്ചിക്കോഴികളുടെ ഇറക്കുമതിയ്ക്കുണ്ടായിരുന്ന നിരോധനവും കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു.

Related Articles

Back to top button