IndiaLatest

പ്രധാനമന്ത്രി ഇന്ന് 70,000 യുവാക്കള്‍ക്ക് നിയമനക്കത്ത് കൈമാറും

“Manju”

തിരുവനന്തപുരം: റോസ്ഗാര്‍ മേളയുടെ ആറാം പതിപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാനം ചെയ്യും. ശേഷം 70000 യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറും. പ്രാദേശിക തലത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് നടക്കുന്ന റേസ്ഗാര്‍ മേളയില്‍ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ദേഹം നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും.

10 ലക്ഷം യുവാക്കള്‍ക്ക് വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് റോസ്ഗാര്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഞ്ച് തൊഴില്‍ മേളകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷത്തോളം യുവാക്കള്‍ക്ക് കേന്ദ്ര സര്‍വീസിലേക്ക് റോസ്ഗാര്‍ മേള മുഖാന്തരം നിയമനം നല്‍കി. ധനകാര്യ, തപാല്‍, വിദ്യാഭ്യസ, ഉന്നത വിദ്യാഭ്യാസ. പ്രതിരോധ, ആരോഗ്യ കുടുംബ ക്ഷേമ, ഊര്‍ജ, റെയില്‍വേ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button