KeralaLatestThiruvananthapuram
ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.
ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്നെ ഒതുക്കിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഇല്ല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്നയാളല്ലെന്നും കെ.വി. തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു