IndiaLatest

തിയറ്ററുകളിലേക്ക് വരണം, സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കണം;മോഹൻ ലാല്‍

“Manju”

പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്നാണ് തീയറ്ററുകളില്‍ മലയാള ചിത്രം റിലീസ് ചെയ്യുന്നത്. ജയസൂര്യ അഭിനയിച്ച വെള്ളം എന്ന ചിത്രമാണ് ഇന്ന് റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ വന്ന് കാണണമെന്ന് പ്രേഷകരോടെ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തീയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തീയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര്‍ ജോലി ചെയ്യുന്ന വലിയ ഇന്‍ഡസ്ട്രി.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ ഇനി വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തീയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം. തീര്‍ച്ചയായും സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കണം. ഒരുപാട് വര്‍ഷങ്ങളായി ഇതില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലുള്ള എന്റെ അപേക്ഷയാണ് മോഹന്‍ലാല്‍ പറയുന്നു.

Related Articles

Back to top button