KeralaLatest

ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ മേനക സുരേഷും

“Manju”

മേനക സുരേഷ് കുമാർ - Menaka Suresh Kumar | M3DB.COM

ശ്രീജ.എസ്

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡല്‍ഹിയില്‍ വച്ചായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.

ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ നടി മേനക സുരേഷിന്റെ പേരും. ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം സീറ്റിലാണ് മേനകയുടെ പേരും പരിഗണനയിലുള്ളത്. സുരേഷ് ഗോപി, വി.വി.രാജേഷ് എന്നിവരുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേര് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഇല്ല.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേര് കോന്നിയിലാണ് പരിഗണിക്കുന്നത്. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാണെന്ന് അറിഞ്ഞ ശേഷമായിരിക്കും ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, തൃശൂര്‍ എന്നീ സീറ്റുകളിലും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.

കാട്ടാക്കടയില്‍ പി.കെ.കൃഷ്‌ണദാസ്, കോഴിക്കോട് നോര്‍ത്തില്‍ എം.ടി.രമേശ്, മണലൂരില്‍ എ.എന്‍.രാധാകൃഷ്‌ണന്‍, മലമ്പുഴയില്‍ സി.കൃഷ്‌ണകുമാര്‍, നെടുമങ്ങാട് ജെ.ആര്‍.പത്മകുമാര്‍, അരുവിക്കരയില്‍ സി.ശിവന്‍കുട്ടി, പാറശാലയില്‍ കരമന ജയന്‍, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരുടെ പേരാണ് അന്തിമ സാധ്യത പട്ടികയില്‍. മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും.

 

Related Articles

Back to top button