InternationalLatest

യു.എന്‍.ഒ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ

“Manju”

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച്‌ 34 കാരിയായ ഇന്ത്യന്‍ വംശജ. യുണൈറ്റഡ് നേഷന്‍സ്‌ ഡെവലപ്‌മെന്‍റ്റ് പ്രോഗ്രാം ഓഡിറ്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ആകാംഷ അറോറയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ ഇപ്പോള്‍ ‌ രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനോടൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആകാംക്ഷ അറോറ തുടക്കംക്കുറിച്ചു.

ഒരിക്കല്‍ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് യു.എന്‍ സെക്രെട്ടറി ജനറലായ അന്‍റ്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം ഡിസംബര്‍ 31നാണ് ഗുട്ടറെസിന്‍റെ പ്രവര്‍ത്തനകാലാവധി അവസാനിക്കുന്നത്. തന്നെ പോലെയുള്ള ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊഴം കാത്ത് നില്‍കേണ്ട സഥിതിയാണുള്ളത്. ലോകം ഏതുവിധത്തിലാണോ അതിനെ അതേ രീതിയില്‍ സ്വീകരിച്ച്‌ തലകുനിച്ച്‌ നീങ്ങേണ്ട സ്ഥിതിയാണെന്നും തന്നെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിച്ച്‌ സാമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ ആകാംഷ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസില്‍ ബിരുദം നേടിയ ആകാംഷ അറോറ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും സമ്പാദിച്ചതായി വെബ്സൈറ്റിലെ വ്യക്തി വിവരണത്തില്‍ ചേര്‍ത്തിട്ടുണ്ട്

Related Articles

Back to top button