IndiaLatest

തണുത്ത ചപ്പാത്തി നല്‍കിയ തട്ടുകട ഉടമയെ യുവാവ് വെടിവെച്ചു

“Manju”

തണുത്ത ചപ്പാത്തി നല്‍കി, തട്ടുകട ഉടമയെ വെടിവെച്ചു യുവാക്കള്‍;  ഗുരുതരാവസ്ഥയില്‍ - Samakalika Malayalam

ശ്രീജ.എസ്

ആഗ്ര : തണുത്ത ചപ്പാത്തി നല്‍കിയെന്നാരോപിച്ച്‌ തട്ടുകട ഉടമയുടെ കാലിന് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച്‌ യുവാവ് വെടിവെച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് റിപ്പോര്‍ട്ട്. തട്ടുകടയുടെ ഉടമ അവദേശ് യാദവിനാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി 11.30-ന് സംഭവം. വെടിയുണ്ട കടയുടമയുടെ വലത്തേ കാലിന്റെ തുടയിലാണ് കൊണ്ടത്. ഉടന്‍ തന്നെ കടയുടമയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കസുസ്താബ് സിങ്ങും അമിത് ചൗഹാനും ആണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായി എസ്‌എസ്പി സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്നും ലൈസന്‍സുള്ള രണ്ടു തോക്കുകളും പിടിച്ചെടുത്തു. ഐപിസി സെക്ഷന്‍ 306, 506, 386 പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

 

Related Articles

Back to top button