Kerala

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ മുസ്തഫ ഭീകര കമാൻഡർ അറസ്റ്റിൽ

“Manju”

ശ്രീനഗർ : കശ്മീരിൽ ഭീകരസംഘടനാ കമാൻഡറെ പോലീസ് അറസ്റ്റ് ചെയ്തു.  ലഷ്‌കർ ഇ മുസ്തഫ കമാൻഡർ ഹിദായത്തുള്ള മാലികാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അനന്തനാഗിൽ നടത്തിയ നിർണ്ണായ നീക്കത്തിനൊടുവിലാണ് കമാൻഡറെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

കുഞ്ച്‌വാനി മേഖലയിൽ നിന്നുമാണ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും പിസ്റ്റലും ഗ്രനേഡും പോലീസ് കണ്ടെടുത്തു. പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷോപിയാനിൽ നിന്നുള്ള ഭീകരരുടെ പട്ടികയിലാണ് മാലികിനെ ജമ്മു പോലീസ് ഉൾപ്പെടുത്തിയിരുന്നത്.

ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടനയുടെ പ്രാദേശിക ഘടകമാണ് ലഷ്‌കർ ഇ മുസ്തഫ. മാലികിന്റെ നേതൃത്വത്തിൽ കശ്മീരിലെ വിവിധയിടങ്ങളിൽ സംഘടന ആക്രമണം നടത്തിയിട്ടുണ്ട്.

Related Articles

Back to top button