Kerala

‘പാലം പണിത എനിക്ക് ഞാൻ സ്വീകരണം സംഘടിപ്പിച്ചില്ല’; ജി സുധാകരൻ

“Manju”

കൊല്ലം: ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ ഇരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിസുധാകരൻ. തന്റെ വകുപ്പിനെതിരെ നിരന്തരം പ്രസ്‌താവന ഇറക്കുന്നതിൽ ക്ഷുഭിതനായാണ് സുധാകരൻ മുൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. വെട്ടിക്കവല സദാനന്ദപുരം റോഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ചത്.

ആലപ്പുഴ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. പാലം പണിത തനിക്ക് താൻ സ്വീകരണം സംഘടിപ്പിച്ചില്ല. തന്റെ പണം മുടക്കി താൻ എന്തിന് സ്വീകരണം സംഘടിപ്പിക്കണമെന്നും സുധാകരൻ ചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവും കുഴപ്പം നിറഞ്ഞ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്. അഴിമതിക്കാരായ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നാണ് നിർമ്മാണങ്ങൾ അന്ന് നടത്തിയതെന്നും സുധാകരൻ വിമർശിച്ചു.

യു ഡി എഫ് കാലത്ത് എല്ലാ ആഴ്‌ചയിലും പാലം നിർമ്മിച്ചെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. ആലപ്പുഴ ബൈപ്പാസ് എൽ ഡി എഫ് സർക്കാരിന്റെ നേട്ടമാണ്. കെ സി വേണുഗോപാൽ ഇപ്പോൾ കേരളത്തിൽ നിന്നുളള എം പിയല്ലെന്നും സുധാകരൻ പറഞ്ഞു.

Related Articles

Back to top button