IndiaLatest

ഓക്​സിജന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി യോഗിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

“Manju”

ലഖ്​നോ: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്​സിജന്‍ ക്ഷാമമുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കേന്ദ്രമന്ത്രി സന്തോഷ്​ ഗാങ്​വാറിന്റെ കത്ത്​. ഓക്​സിജന്‍ ദൗര്‍ലഭ്യം , വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്ത തുടങ്ങിയവ കത്തില്‍ ചൂണ്ടിക്കാട്ടി . തലസ്​ഥാന നഗരത്തില്‍നിന്ന്​ 250 കിലോമീറ്റര്‍ അകലെയുള്ള സന്തോഷിന്റെ മണ്ഡലമായ ബറേലിയില്‍ സ്​ഥിതി ഗുരുതരമാണെന്നും കത്തില്‍ പറയുന്നു.

ആശുപത്രികളില്‍ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത്​ നടപടി സ്വീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവനയിറക്കിയതിന്​ പിന്നാലെയാണ്​ മന്ത്രിയുടെ കത്ത്​. സന്തോഷ്​ ഗാങ്​വാറിന്റെ ലോക്​സഭ മണ്ഡലമാണ്​ ബറേലി. ബറേലിയില്‍ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ അദ്ദേഹം അവിടെ വെന്‍റിലേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ്​ അധികൃതര്‍ ​ ഫോണ്‍ കോളുകള്‍ പോലും എടുക്കുന്നില്ല, കോവിഡ്​ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പരാതിപ്പെടുന്നു.

അതെ സമയം ബറേലിയിലെ ആശുപത്രികളില്‍ ഓക്​സിജന്‍ പ്ലാന്‍റ്​ സ്​ഥാപിക്കണമെന്ന്​ യോഗിക്ക്​ നിര്‍ദേശം നല്‍കി. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌​ ജനങ്ങളില്‍ നിന്ന്​ നിരവധി പരാതികള്‍ ലഭിച്ചിരുന്നു, അത്​ മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ്​ ചെയ്​തതെന്നായിരുന്നു കത്തിനെക്കുറിച്ച്‌​ സന്തോഷിന്റെ പ്രതികരണം.
എന്നാല്‍ യുപിയില്‍ ​ ഓക്​സിജന്‍ ക്ഷാമമില്ലെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവിച്ചിരുന്നു.

സംസ്​ഥാനത്ത്​ സര്‍ക്കാര്‍, സ്വകാര്യ ആശുപ​ത്രികളില്‍ ​ഓക്​സിജന്‍ ക്ഷാമമില്ലെന്നും എല്ലാ കോവിഡ്​ രോഗികള്‍ക്കും ഓക്​സിജന്‍ സൗകര്യം വേണ്ടെന്നും അതിനാല്‍ തന്നെ സംസ്​ഥാനത്ത്​ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ്​ നേരത്തേ വ്യക്തമാക്കിയിരുന്നത്​. ഇതിനിടെ യോഗിയുടെ വാദം തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ കത്ത്​.

Related Articles

Back to top button