KeralaLatest

നാലുകോടിയോളം രൂപയുമായി പൊലീസുകാരന്‍ മുങ്ങി

“Manju”

ഇടുക്കി: പലരില്‍നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്ത്​ പൊലീസുകാരന്‍ മുങ്ങി. തട്ടിപ്പ്​ നടത്തി ഒളിവില്‍ പോയ സിവില്‍ പൊലീസ് ഓഫിസര്‍ മുണ്ടക്കയം സ്വദേശി അമീര്‍ ഷാക്കെതിരെ (43) ഇടുക്കി പൊലീസ് കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.തട്ടിപ്പിനിരയായ എ.ആര്‍ ക്യാമ്പിലെ കൊല്ലം സ്വദേശിയായ പൊലീസുകാരന്റെ പരാതിയനുസരിച്ചാണ് 420 വകുപ്പു പ്രകാരം കേസെടുത്തത്​. അഞ്ച്​ ലക്ഷം രൂപ വായ്പയായി വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ്​ അന്വേഷണം.രണ്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ പേരില്‍ പലരില്‍നിന്നായി പണം വാങ്ങിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം അവധിയെടുത്തു ഒളിവില്‍പോയി.തിരികെ വരാതായതോടെ ആദ്യം സ്​പെഷല്‍ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

Related Articles

Back to top button