IndiaKeralaLatestThiruvananthapuram

ക്രിമറ്റോറിയം സ്ഥാപിക്കാന്‍ തൃശൂര്‍ അതിരൂപത

“Manju”

ശ്രീജ.എസ്

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മറവ് ചെയ്യുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനും മതാചാര പ്രകാരം ആദരവ് നല്‍കി മറവ് ചെയ്യുന്നതിനും ക്രിമറ്റോറിയം സ്ഥാപിക്കാന്‍ തൃശൂര്‍ റോമന്‍ കത്തോലിക്കാ അതിരൂപത.

ക്രിമറ്റോറിയം സ്ഥാപിക്കാന്‍ ലൈസന്‍സിനായി അതിരൂപത റവ. ഫാദര്‍ ജോയ് മൂക്കന്‍ സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശം നല്‍കി. അതിരൂപതയുടെ കീഴിലെ ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലെ മുളയം വില്ലേജിലുള്ള ഒരേക്കര്‍ സ്ഥലത്ത് ക്രിസ്ത്യന്‍ മതാചാര പ്രകാരം മൃതദേഹം മറവ് ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും അനുബന്ധമായ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും ക്രിമറ്റോറിയം സ്ഥാപിക്കാനാണ് അനുമതി തേടിയത്.

Related Articles

Back to top button