IndiaKeralaLatest

ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

“Manju”

തിരുവനന്തപുരം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.മാരകരോഗങ്ങള്‍ക്കായുള്ള ചികിത്സാ ധനസഹായം 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും മറ്റ് രോഗങ്ങള്‍ക്കായുള്ള സഹായം 1,000 രൂപയില്‍ നിന്ന് 5,000 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ വിവാഹ ധനസഹായം 2,000 രൂപയില്‍ നിന്ന് 5,000 രൂപയായും വര്‍ധിപ്പിച്ചു.

തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള മരണാനന്തര ധനസഹായം 25,000 രൂപയില്‍ നിന്നും 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1,000 രൂപയില്‍ നിന്ന് 2,000 രൂപയായും വര്‍ധിപ്പിച്ചു. എസ്‌എസ്‌എല്‍സി ക്യാഷ് അവാര്‍ഡ് 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ ആനുകൂല്യം 1,000 രൂപയില്‍ നിന്ന് 2,000 രൂപയായും ഐടിഐ, ടിടിസി, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1,000 രൂപയില്‍ നിന്ന് 2,000 രൂപയായും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2,000 രൂപയില്‍ നിന്ന് 4,000 രൂപയായും വര്‍ധിപ്പിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള ധനസഹായം 5,000 രൂപയില്‍ നിന്ന് 8,000 രൂപയായും വര്‍ധിപ്പിച്ചു.

Related Articles

Back to top button