InternationalLatest

7.7 തീവ്രതയിൽ ഭൂമി കുലുക്കം; ദക്ഷിണ പസഫിക് സമുദ്രത്തിൽ സുനാമി

“Manju”

മെൽബൺ: ദക്ഷിണ പസഫിക് സമുദ്രത്തിൽ സുനാമി രൂപപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സുനാമി രൂപം കൊണ്ടത്. ഓസ്‌ട്രേലിയൻ കാലാവസ്ഥാ ഏജൻസി സുനാമി സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയയിൽ നിന്നും 550 കിലോ മീറ്റർ അകലെയുള്ള ലോർഡ് ഹൗ ദ്വീപിന് സുനാമി ഭീഷണിയാണെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സുനാമി രൂപം കൊണ്ടതോടെ ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അഹിപര മുതൽ ബേ ഓഫ് ഐലൻഡ്‌സ് വരെയും മറ്റാറ്റ മുതൽ ടൊലഗ വരെയും ഉള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ മേഖലകളിലെ ജനങ്ങൾ ജലാശയങ്ങൾ, ബീച്ചുകൾ, തുറമുഖങ്ങൾ, പുഴകൾ എന്നിവയുടെ സമീപത്തു നിന്നും അകലം പാലിക്കണമെന്നും ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.

Related Articles

Back to top button