KeralaLatest

ഗുരുമഹിമയുടെ കാരുണ്യം ദ്വിദിന ക്യാമ്പ് ഓലശ്ശേരി ബ്രഞ്ചില്‍ നടന്നു.

“Manju”

പാലക്കാട് : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഓലശ്ശേരി ആശ്രമത്തിൽ കാരുണ്യം ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഹെഡ് ജനനി കല്പന ജ്ഞാനതപസ്വിനി ഉദ്ഘാടനകർമ്മം നിര്‍വ്വഹിച്ചു. ഏരിയ സീനിയര്‍ മാനേജര്‍ അശോക് പി.ജെ. ആമുഖപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (പ്ലാനിംഗ്) കെ. സുകേശന്‍ മുഖ്യപ്രഭാഷണം നടത്തി.

ഗുരുമഹിമ സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാര്‍ഗ്ഗനിർദ്ദേശങ്ങളും , കാലാനന്തര ഗുരുവിനെ പറ്റിയും, ഗുരുമഹിമ സംഘടനയുടെ രൂപം കൊള്ളൽ, സംഘടനയുടെ മേലുള്ള ഗുരുവിന്റെ കരുതല്‍, സ്നേഹവും സങ്കൽപവും എന്ന വിഷയത്തെപ്പറ്റി സര്‍വ്വാദരണീയ ജനനി കല്പന ജ്ഞാനതപസ്വിനി സംസാരിച്ചു.

കെ.സുകേശന്‍ ഗുരുമഹിമ എന്ന സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കൂടാതെ ആശ്പമവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി കലാകായിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. തുടര്‍ന്ന് സമ്മാനദാനം നടന്നു.

Related Articles

Back to top button