IndiaLatest

യുവരാജ് സിംഗിനെതിരെ എഫ്‌ഐആര്‍

“Manju”

ന്യൂഡല്‍ഹി : ലൈവ് ചാറ്റിനിടെ വംശീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഭിഭാഷകനും ദളിത് അവകാശ പ്രവര്‍ത്തകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ലാണ് സംഭവം നടന്നത്.

രോഹിത് ശര്‍മ്മയും യുവരാജ് സിംഗുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെതിരെ യുവരാജ് വംശീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് ഇത് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ രജത് കല്‍സന്‍ പരാതി നല്‍കുകയായിരുന്നു. ദളിതരെ അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടസ്ഥാനത്തില്‍ യുവരാജിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ യുവരാജ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒരു വിവേചനവുമില്ലാതെ ബഹുമാനിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് യുവരാജ് പറഞ്ഞത്

Related Articles

Back to top button