India

യഥാർത്ഥ വിനോദ സഞ്ചാരികളെ കൊണ്ടുവരൂ; ഒമർ അബ്ദുള്ള

“Manju”

ശ്രീനഗർ : വിദേശ പ്രതിനിധി സംഘത്തിന്റെ ജമ്മു കശ്മീർ സന്ദർശനത്തെ പരിഹസിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. വിദേശ രാജ്യങ്ങളിൽ നിന്നും യഥാർത്ഥ വിനോദ സഞ്ചാരികളെ കശ്മീരിലെത്തിക്കണമെന്ന് ഒമർ അബ്ദുള്ള പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

ജമ്മു കശ്മീർ സന്ദർശിക്കാനെത്തിയ വിദേശ പ്രതിനിധി സംഘത്തിന് നന്ദി. ഇനി നിങ്ങളുടെ രാജ്യങ്ങളിൽ നിന്നുമുളള യഥാർത്ഥ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേക്ക് അയക്കൂവെന്നും ഒമർ ട്വിറ്ററിൽ കുറിച്ചു. #envoysvisitJK എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു ട്വീറ്റ്. യഥാർത്ഥ വിനോദ സഞ്ചാരികൾ എത്തിയാൽ നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യത്യസ്തമായിരുക്കും കശ്മീരിലെ അന്തരീക്ഷമെന്നാണ് ഒമർ അബ്ദുള്ള പരോക്ഷമായി സൂചിപ്പിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജനങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും കശ്മീരിൽ അരാജകത്വമാണെന്നുമാണ് ഒമർ അബ്ദുള്ളയുൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇതിനിടെയാണ് സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശ പ്രതിനിധി സംഘം എത്തിയത്. പ്രതിനിധികൾ സന്ദർശിക്കാൻ തീരുമാനിച്ചതിന് പിന്നാലെയും കേന്ദ്രസർക്കാരിനെതിരെ നിരവധി ആരോപണങ്ങളുമായി ഒമർ അബ്ദുള്ള രംഗത്ത് വന്നിരുന്നു.

Related Articles

Back to top button