LatestThrissur

അമല മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

“Manju”

തൃശ്ശൂർ : എംബിബിഎസ് വിദ്യാർത്ഥിനി മെഡിക്കൽ കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കുന്ദംകുളം സ്വദേശിനി മഡോണയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രാവിലെയോടെയായിരുന്നു സംഭവം.വീഴ്ചയിൽ വിദ്യാർത്ഥിനിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിനിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് മഡോണ. ഇവർക്ക് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button