KeralaLatestThiruvananthapuram

ചെമ്പഴന്തിയില്‍ രാത്രിയില്‍ ഗുണ്ടാ ആക്രമണം

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി കുണ്ടൂര്‍ കുളത്ത് ഗുണ്ടാ ആക്രമണം. വീടിനു ചേര്‍ന്നുള്ള കടയില്‍ എത്തിയ ഗുണ്ടാസംഘം കഴുത്തില്‍ വാളുവെച്ച്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവന്‍ സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട് ആക്രമിച്ച സംഘം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചുതകര്‍ത്തു.

കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button