InternationalLatest

ഇലോൺ മസ്‌കിന്റെ സ്വകാര്യ ജെറ്റ് ട്രാക്ക് ചെയ്ത് കൗമാരക്കാരൻ

“Manju”

ശതകോടീശ്വരനായ ഇലോൺ മസ്‌കിനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഉടമസ്ഥനെന്ന നിലയിൽ ലോക പ്രശസ്തനാണ് അദ്ദേഹം.

ശതകോടീശ്വരനായ മസ്‌കിപ്പോൾ ഒരു പ്രശ്‌നത്തിൽപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണിന് കോടി രൂപ വരുന്ന ബിസിനസിലെ പ്രശ്‌നങ്ങളല്ല മസ്‌കിനെ കുഴക്കിയിരിക്കുന്നത്. മറിച്ച് കേവലം 19 കാരനായ ഒരു യുവാവിന്റെ പ്രവൃർത്തിയാണ്.

മസ്‌കിന്റെ സ്വകാര്യ ജെറ്റ് ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ബോട്ട് നിർമ്മിച്ചാണ് 19 കാരൻ കോടീശ്വരനെ വെള്ളം കുടിപ്പിച്ചത്. ഇത്രയേറെ സുരക്ഷാ മുൻകരുതലുകളുണ്ടായിട്ടും വന്ന പിഴവിനെ ഗുരുതരമായാണ് മസ്‌ക് കണക്കാക്കുന്നത്. ട്രാക്ക് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഒടുവിൽ മസ്‌ക് യുവാവിന് 5000 ഡോളറാണ് ഓഫർ ചെയ്തത്.

എന്നാൽ ഈ ഓഫർ നിരസിച്ച യുവാവ് തനിക്ക് മസ്‌കിന്റെ കമ്പനിയിൽ ഇന്റേൺഷിപ്പിന് അവസരം നൽകുകയും 50,000 ഡോളർ നൽകുകയും ചെയ്താൽ ജെറ്റ് ട്രാക്ക് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞു. യുവാവിന്റെ ആവശ്യത്തിന് മുമ്പിൽ ശതകോടീശ്വരൻ മുട്ട് മടക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.

Related Articles

Back to top button