KeralaLatestThiruvananthapuram

വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി നീട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന നികുതികള്‍ അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി മൂലം വാഹന ഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മന്ത്രി അറിയിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്.

Related Articles

Back to top button