Uncategorized

പാകിസ്താനിൽ 13കാരിയെ മതപരിവർത്തനം നടത്തി വിവാഹം കഴിച്ചു; കേസെടുത്ത് പോലീസ്

“Manju”

ഇസ്ലമാബാദ്: പാകിസ്താനിൽ പ്രായ പൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റം വിവാഹം കഴിച്ചു. 13 വയസുള്ള കവിത ബായിയെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. തുടർന്ന് സംഘത്തിലെ ഒരാൾ തന്നെ കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. സിന്ധിലെ കശ്‌മോർ ജില്ലയിലാണ് സംഭവം.

മതപരിവർത്തനം നടത്തുന്ന ചടങ്ങുകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ബരേൽവി പുരോഹിതനായ മിയാൻ മിത്തുവാണ് ഇസ്ലാമിലേക്കുള്ള പരിവർത്തന ചടങ്ങിന് നേതൃത്വം നൽകിയത്. മാർച്ച് എട്ടിനാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

ആയുധധാരികളായ അഞ്ചംഗ സംഘം മകളെ വീട്ടിൽ നിന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. പെൺകുട്ടി എതിർപ്പ് അറിയിച്ചെങ്കിലും സിന്ധ് ശൈശവ വിവാഹ നിയന്ത്രണ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കോടതിയിൽ ഹാജരായ കുട്ടി തനിക്ക് 18 വയസായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ യഥാർത്ഥ പ്രായം നിർണയിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തവിട്ടിട്ടുണ്ട്.

Related Articles

Back to top button