IndiaLatest

ചൈനീസ് നിര്‍മ്മിത ആയുധങ്ങളുമായി ഭീകരന്‍ അറസ്റ്റില്‍

“Manju”

ജമ്മു കശ്മീരിൽ ഭീകരൻ അറസ്റ്റിൽ ; ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീജ.എസ്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരന്‍ പിടിയില്‍. ദോഡ ജില്ലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്. ജമ്മു സോണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയില്‍ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് ചൈനീസ് പിസ്റ്റലുകള്‍, അഞ്ച് മാഗസീനുകള്‍, 15 ബുള്ളറ്റുകള്‍ സൈലന്‍സര്‍ എന്നിവയാണ് പിടികൂടിയത്.

 

Related Articles

Back to top button