IndiaLatest

കോവിഡിന്റെ രണ്ടാം വരവ്; പ്രതിരോധിച്ചില്ലെങ്കില്‍ രാജ്യം മുഴുവന്‍ വ്യാപിക്കും -മോദി

“Manju”

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്റെ രണ്ടാം വരവിനെ തടയാന്‍ ത്വരിത നടപടിയുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈന്‍മെന്റ്​ സോണുകള്‍ സൃഷ്​ടിക്കുക, ടെസ്റ്റിങ്​ വര്‍ധിപ്പിക്കുക, മാസ്​ക്​ ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ്​ കോവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിനെ തടഞ്ഞില്ലെങ്കില്‍ അത്​ രാജ്യം മുഴുവനും വ്യാപിക്കും. കോവിഡിനെ തടയാനായി ത്വരിതഗതിയിലുള്ള നടപടികള്‍ ആവശ്യമാണ്​. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും പ്രധാനമ​ന്ത്രി സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ചെറു നഗരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. വാക്​സിന്‍ പാഴാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related Articles

Back to top button