KeralaLatest

നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 27 ന് ശാന്തിഗിരിയില്‍ സൗജന്യ ദന്തല്‍ ക്യാമ്പ്

“Manju”

 

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം – 25 നോടനുബന്ധിച്ച് ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കുമായി ചേര്‍ന്ന് സൗജന്യ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ശാന്തിഗിരി തിരുവനന്തപുരം റൂറല്‍ ഏരിയ. ക്യാമ്പില്‍ ദന്തപരിശോധനയും പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. 2024 ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 2 മണിവരെയായിരിക്കും ക്യാമ്പ് നടക്കുക.
ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് 10% ഡിസ്ക്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കുന്നതാണ്. ആശ്രമം റിസര്‍ച്ച്സോണ്‍ ആഡിറ്റോറിയം (കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍) വച്ചായിരിക്കും ക്യാമ്പ് നടക്കുക.

ക്യാമ്പിനോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളുടെയും ചുമതലക്കാരുടെ മീറ്റിംഗ് നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് നടക്കും.

Related Articles

Back to top button