India

കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് പകരം സ്‌കൂളിലെത്തിയത് ‘കാലിത്തീറ്റ’

“Manju”

പൂനെ: കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളിൽ എത്തിച്ച് നൽകിയത് കാലിത്തീറ്റ. ധാന്യത്തിന് പകരമാണ് കാലിത്തീറ്റ എത്തിയത്. പൂനെയിലെ സർക്കാർ സ്‌കൂളുകളിലാണ് സംഭവം. പൂനെ മുൻസിപ്പൽ കോർപ്പറേഷനാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വീടുകളിൽ എത്തിച്ച് നൽകണമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദേശം. ഇതിന്റെ ചുമതല അതത് ജില്ലാ ഭരണകൂടത്തെയാണ് ഏൽപ്പിച്ചിരുന്നത്. ഇതുപ്രകാരം സ്‌കൂൾ നമ്പർ 58ൽ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റ കണ്ടെത്തിയത്.

സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് പൂനെ മേയർ മുരളീധർ മൊഹോൽ പ്രതികരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് തക്കതായ ശിക്ഷ നൽകും. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സ്്കൂളിലെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ കാലിത്തീറ്റ പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button